പൊൽപ്പുള്ളി: പിഎസ്എസ്പി ഗ്രാമീണ ഗ്രന്ഥശാല വായനശാലയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണ സമാപനവും ഐ.വി. ദാസ് അനുസ്മരണവും പൊൽപ്പുള്ളി കെവിഎംയുപി സ്കൂളിൽ സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി രവീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.
പിഎസ്എസ്പി അസിസ്റ്റന്റ് ഡയറക്ടർ ഫാ. സാൻജോ ചിറയത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊൽപ്പുള്ളി മഹാത്മാ ലൈബ്രറി പ്രസിഡന്റ് നരേന്ദ്രവർമ, പിഎസ്എസ്പി കോ-ഓർഡിനേറ്റർ ജോയ് അറയ്ക്കൽ എന്നിവർ ആശംസാപ്രസംഗം നടത്തി. ചടങ്ങിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിലും ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പോസ്റ്റർ രചനാ മത്സരത്തിലും വിജയികളായ വിദ്യാർഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കെവിഎംയുപി സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ ജെസി വാഴയിൽ സ്വാഗതവും ആൽഗി ടീച്ചർ നന്ദിയും പറഞ്ഞു.